കൊച്ചി : യാത്രക്കാരിക്ക് നേരെ കെ എസ് ആർ ടി സി ബസിൽ കണ്ടക്ടറുടെ ലൈംഗി അതിക്രമം. തിരുവന്തപുരത്ത് നിന്നും ആലുവയിലേക്ക് ടിക്കറ്റെടുത്ത യുവതിക്ക് നേരെയാണ് ബസിലെ കണ്ടക്ടർ മോശമായി പെരുമാറിയത്. സംഭവത്തിൽ കെ എസ് ആർ ടി സിയുടെ തിരുവനന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറെ ആലുവ പോലീസ് പിടികൂടി. യുവതിയുടെ പരാതിയിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  തന്റെ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി ആലവുയിലേക്ക് പോകാൻ എത്തിയതായിരുന്നു യുവതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ജൂലൈ എട്ട് രാവില 6.30ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചാണ് സംഭവം നടക്കുന്നത്. മറ്റൊരു സീറ്റിലിരുന്ന യുവതിയെ തന്റെ അടുക്കിലേക്ക് വിളിച്ചിരുത്തുകയായിരുന്നു കണ്ടക്ടർ. യുവതി ഇരിക്കാൻ പോയ സീറ്റ് റിസർവേഷനുള്ളതാണെന്ന് പറഞ്ഞ് ധരിപ്പിച്ചാണ് കണ്ടക്ടർ യുവതിയെ തന്റെ അരികിൽ ഇരിത്തിയത്.


ALSO READ : പാട്ട് വൈറലാക്കാമെന്ന് പറഞ്ഞ് കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനം; യൂട്യൂബർ അറസ്റ്റിൽ


പിടികൂടിയ കെ എസ് ആർ ടി സി കണ്ടക്ടർക്കെതിരെ ഐപിസി 354, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. പിടിയിലായ പ്രതിയ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ആലുവ പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.